Big stories

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം; മേഘവിസ്‌ഫോടനത്തിനും സാധ്യതയെന്ന് കാലാവസ്ഥ പഠന റിപോര്‍ട്ട്

അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്ടിച്ചേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിനാണ് പ്രസിദ്ധീകരിത്.

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം;   മേഘവിസ്‌ഫോടനത്തിനും സാധ്യതയെന്ന്  കാലാവസ്ഥ പഠന റിപോര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷം അടിമുടി മാറിയതായി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപോര്‍ട്ട്. രണ്ടു മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്ടിച്ചേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിനാണ് പ്രസിദ്ധീകരിത്.

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. വിദേശ സര്‍വകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Next Story

RELATED STORIES

Share it