Sub Lead

പുതുപ്പറമ്പ് പുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരണപ്പെട്ടു

പുതുപ്പറമ്പ് പുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരണപ്പെട്ടു
X

മലപ്പുറം: പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികള്‍ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തില്‍പെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മന്‍സൂറിന്റെ മകന്‍ സൈഫുല്‍ മസ്നാന്‍ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയില്‍ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേര്‍ അപകടത്തില്‍ പെടുകയായിരുന്നു. മറ്റുകുട്ടികള്‍ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി പുഴയില്‍ നിന്ന് രണ്ട് പേരെയും കണ്ടെടുക്കുകയായിയിരുന്നു.

Next Story

RELATED STORIES

Share it