വിമത സൈന്യത്തിന്റെ മുന്നേറ്റം; ലിബിയന്‍ തലസ്ഥാനത്ത് അതിജാഗ്രത
ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര പിന്തുണയോടെ ഭരിക്കുന്ന ലിബിയന്‍ സര്‍ക്കാര്‍ ട്രിപ്പോളിയിലും പരിസരങ്ങളിലും സൈന്യത്തെ വിന്യസിച്ചു. ഇതോടെ ഇരു സൈനിക വിഭാഗങ്ങളും തമ്മില്‍ വലിയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ട്രിപ്പോളി: തലസ്ഥാനത്തേക്ക് മുന്നേറാന്‍ വിമത സൈനിക മേധാവി ജനറല്‍ ഖലീഫ ഹഫ്താര്‍ കിഴക്കന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര പിന്തുണയോടെ ഭരിക്കുന്ന ലിബിയന്‍ സര്‍ക്കാര്‍ ട്രിപ്പോളിയിലും പരിസരങ്ങളിലും സൈന്യത്തെ വിന്യസിച്ചു. ഇതോടെ ഇരു സൈനിക വിഭാഗങ്ങളും തമ്മില്‍ വലിയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഒരു വര്‍ഷമായി ലിബിയയില്‍ നടക്കുന്ന അധികാര വടംവലി മൂര്‍ഛിക്കുന്ന പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ട്രിപ്പോളിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സാവിയയില്‍ ഹഫ്താറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയെ ഗോത്രസേനകള്‍ തടഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച്ച ട്രിപ്പോളിക്ക് 100 കിലോമീറ്റര്‍ വടക്കുള്ള ഗാര്യാന്‍ ഹഫ്താറിന്റെ സൈന്യം പിടിച്ചെടുത്തിരുന്നു. അനീതി കൂട്ടത്തിന്റെ കാല്‍ക്കീഴിലുള്ള ഭൂമി കുലുക്കാനുള്ള വിജയ യാത്രയാണ് താന്‍ നടത്തുന്നതെന്ന് ഹഫ്താര്‍ പ്രഖ്യാപിച്ചു. ഞങ്ങള്‍ വരികയാണ് ട്രിപ്പോളിയിലേക്ക്-അദ്ദേഹം പറഞ്ഞു.
2011ല്‍ നാറ്റാ സൈന്യത്തിന്റെ പിന്തുണയോടെ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതു മുതല്‍ രാജ്യം കടുത്ത അസ്ഥിരതയിലൂടെ കടന്നുപോവുന്നത്. അന്താരാഷ്ട്ര അംഗീകാരത്തോടെ ട്രിപ്പോളി ആസ്ഥാനമായി ഭരിക്കുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കിഴക്കന്‍ നഗരമായ തോബ്‌റുക്ക് കേന്ദ്രമായി ഭരിക്കുന്ന സംഘവുമാണ് പ്രധാന എതിരാളികള്‍. ഹഫ്താറുമായി കൈകോര്‍ത്താണ് തോബ്‌റുക്ക് കേന്ദ്രീകരിച്ചുള്ള അധികാര കേന്ദ്രം നിലനില്‍ക്കുന്നത്.
രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ദീര്‍ഘകാലമായി മാറ്റിവയ്്ക്കപ്പെട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം അവസാനം യുഎന്‍ യോഗം വിളിച്ചതിനിടെയാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT