Sub Lead

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പരാതി നല്‍കാന്‍ ഹെല്‍പ്പ്‌ലൈന്‍ വേണമെന്ന് ആവശ്യം

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പരാതി നല്‍കാന്‍ ഹെല്‍പ്പ്‌ലൈന്‍ വേണമെന്ന് ആവശ്യം
X

മംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളിലും ബലാല്‍സംഗങ്ങളിലും പരാതി നല്‍കാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യം. 2003ല്‍ കാണാതായ അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മാതാവ് സുതാജ ഭട്ടിന്റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരാതികള്‍ ഉള്ളവര്‍ പോലിസുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ സഹകരിക്കുന്നില്ലെന്നും അതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കണമെന്ന് അഡ്വ. മഞ്ജുനാഥ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരും പീഡനത്തിന് ഇരയായവരുമായ നിരവധി പേരുടെ ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലിസ് മോശമായി പെരുമാറുമെന്ന ഭയമാണ് അവരുടെ തടസം. ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിച്ച് നടപടി ക്രമങ്ങള്‍ കുറച്ചാല്‍ ആളുകള്‍ എസ്‌ഐടിക്ക് പരാതി നല്‍കും. ഇപ്പോള്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പോലിസ് സ്‌റ്റേഷന്റെ അധികാരം നല്‍കുന്ന ഉത്തരവ് സര്‍ക്കാരും ഇറക്കണം. അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അധികാരമില്ലെന്ന വാദം ആരോപണ വിധേയര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പല കേസുകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധര്‍മസ്ഥല ക്ഷേത്രത്തിന് സമീപം നൂറില്‍ അധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളാണ് പുതിയ നിയമനടപടികള്‍ക്ക് കാരണം. പ്രദേശത്ത് മാത്രം 500ഓളം അസ്വാഭാവിക മരണങ്ങളും നടന്നിട്ടുണ്ട്. ജന്മിത്വകാലം പോലെയുള്ള സാമൂഹിക സ്ഥിതിയാണ് പ്രദേശത്തെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

Next Story

RELATED STORIES

Share it