രണ്ട് പതിറ്റാണ്ട് കാലത്തെ അധിനിവേശത്തിന് അന്ത്യം; അവസാന ബ്രിട്ടീഷ് സൈനിക വ്യൂഹവും അഫ്ഗാന്‍ വിട്ടു

കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ബ്രിട്ടീഷ് സൈനിക അധിനിവേശത്തിന് അന്ത്യം കുറിച്ച് കൊണ്ട് അവസാന ബ്രിട്ടീഷ് സൈനിക വ്യൂഹവും അഫ്ഗാന്‍ വിട്ടു. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ആരംഭിച്ച ബ്രിട്ടീഷ് സൈനിക പിന്‍മാറ്റമാണ് അവസാനിച്ചത്. ധീരമായ ഒഴിപ്പിക്കല്‍ നടപടികള്‍ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിശേഷിപ്പിച്ചത്. സേനാപിന്‍മാറ്റം സുരക്ഷിതമായി നടപ്പാക്കിയ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രണ്ട് പതിറ്റാണ്ട് കാലത്തെ അഫ്ഗാനിലെ ബ്രിട്ടീഷ് സേനയുടെ പ്രവര്‍ത്തനം അഭിമാനകരമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുമായി അവസാനത്തെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ബ്രിട്ടീഷ് സൈനിക വ്യൂഹത്തിന്റെ വിമാനം മടങ്ങിയത്. യുഎസ് ഒഴികെ മറ്റെല്ലാ രാജ്യങ്ങളും രക്ഷാദൗത്യം പൂര്‍ത്തിയാക്കിയതായി അറിയിച്ചു. രണ്ടാഴ്ച്ചക്കുള്ളില്‍ 14,000 പേരെ വിമാനമാര്‍ഗം എത്തിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, കാബൂളില്‍ 36 മണിക്കൂറിനുമുള്ളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനും 36 മണിക്കൂറിനുമുള്ളില്‍ ഭീകരാക്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അഫ്ഗാനില്‍ നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി. അവസാന നിമിഷം വരെയും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി രണ്ടു ദിവസം മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സേനകള്‍ക്ക് പിന്മാറാന്‍ അവശേഷിക്കുന്നത്. അമേരിക്കയും സേനാ പിന്മാറ്റം തുടങ്ങിയിട്ടുണ്ട്.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT