Sub Lead

'കേന്ദ്രത്തിനിത് അവസാന അവസരം ...', ചര്‍ച്ചയ്ക്കു മുമ്പ് കര്‍ഷകര്‍

കേന്ദ്രത്തിനിത് അവസാന അവസരം ..., ചര്‍ച്ചയ്ക്കു മുമ്പ് കര്‍ഷകര്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവിളിക്കാനുള്ള കേന്ദ്രസര്‍ക്കാരിനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചര്‍ച്ചകളെന്ന് ചര്‍ച്ചകള്‍ക്കു മുമ്പ് കര്‍ഷകര്‍. സപ്തംബറില്‍ പ്രതിഷേധം തുടങ്ങിയ ശേഷമുള്ള നാലാമത്തെ ചര്‍ച്ചയാണ് ഇന്നു നടക്കാനിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിക്കാന്‍ നേരത്തേ രണ്ട് ആഭ്യന്തര കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മാത്രമല്ല, പ്രതിഷേധക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കത്തിനെതിരേയും കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഉന്നയിക്കുന്ന ആവശ്യത്തില്‍ ഐക്യമുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഇത് വ്യക്തമായിരുന്നുവെന്നും സംയുക്ത് കിസാന്‍ മോര്‍ച്ച പറഞ്ഞു. 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ച് മൂന്നാംഘട്ട ചര്‍ച്ചകളെ പരാമര്‍ശിച്ചാണ് പ്രസ്താവന.പ്രതിഷേധം പഞ്ചാബ് കര്‍ഷകരാല്‍ നയിക്കപ്പെടുന്നതെങ്കിലും രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഐക്യത്തോടെ നിലകൊള്ളുന്നതായും കരിനിയമങ്ങള്‍ തിരിച്ചുവിളിക്കുംവരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ കുറഞ്ഞത് മൂന്ന് മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ കണക്കിലെടുത്ത് ഇനിയും നീട്ടുന്നത് കേന്ദ്രത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയാണെന്നും കര്‍ഷകര്‍ പറഞ്ഞു. പ്രതിഷേധം പഞ്ചാബി കര്‍ഷകര്‍ മാത്രമാണു നടത്തുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് ക്രാന്തികാരി കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ രാജ്യവ്യാപക സ്വഭാവം കാണാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കണം. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരും. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കേന്ദ്രം നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും വ്യാഴാഴ്ചയും ഡിസംബര്‍ 5 നു ഗുജറാത്തിലും ഞങ്ങള്‍ പ്രതിമകള്‍ കത്തിക്കും. ഇത് നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനമെടുക്കാനുള്ള സര്‍ക്കാരിനുള്ള അവസാന അവസരമാണ്. അല്ലാത്തപക്ഷം ഈ പ്രക്ഷോഭം വ്യാപിച്ച് സര്‍ക്കാര്‍ വീഴും''-ലോക് സംഘര്‍ഷ് മോര്‍ച്ചയിലെ പ്രതിഭ ഷിന്‍ഡെ പറഞ്ഞു.

കര്‍ഷകര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ ചര്‍ച്ച തുടരാന്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അഭ്യര്‍ത്ഥിച്ചു. 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാം. നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിലാണ്. വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പരിഷ്‌കാരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി മേധാവി ജെ പി നദ്ദയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരും രാജസ്ഥാന്‍, ബംഗാള്‍, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധവുമായി രംഗത്തുണ്ട്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിവ് ആഹ്വാനം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. അടുത്ത കാലത്തായ് കണ്ട ഏറ്റവും വലിയ പ്രതിഷേധമായി കര്‍ഷക പ്രക്ഷോഭം മാറി.

കഴിഞ്ഞ 7 ദിവസമായി പതിനായിരക്കണക്കിന് അമ്മമാരും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരാണ് സമാധാനപരമായി സമരം നടത്തുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചു. സിങ്കു, തിക്രി, ഗാസിയാബാദ്, ജരോഡ, ജാതിക്ര, ഔചാന്ദി എന്നീ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ പ്രധാന ഡല്‍ഹി-നോയിഡ-ഡല്‍ഹി(ഡിഎന്‍ഡി) എക്‌സ്പ്രസ് ഹൈവേയും അടച്ചിടാന്‍ അധികൃതര്‍ തയ്യാറാണ്. ലാംപൂറും ചില്ല അതിര്‍ത്തിയും ഭാഗികമായി തുറന്നിട്ടുണ്ട്. കാളിന്ദി കുഞ്ച്, ധന്‍സ, ദൗരാല, കപാഷേര, ദുണ്ടഹേര, പാലം വിഹാര്‍ ക്രോസിങുകള്‍ തുറന്നിട്ടുണ്ട്.

"Last Chance For Centre...", Say Farmers Ahead Of Talks Today

Next Story

RELATED STORIES

Share it