Sub Lead

ലീഡസില്‍ മലിങ്ക കൊടുങ്കാറ്റായി; ഇംഗ്ലണ്ട് വീണു

ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 232 റണ്‍സെന്ന ചെറിയ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് 47 ഓവറില്‍ 212 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മലിങ്കയും മൂന്ന് വിക്കറ്റ് നേടിയ ധനഞ്ജയ ഡിസല്‍വയുമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടികെട്ടിയത്.

ലീഡസില്‍ മലിങ്ക കൊടുങ്കാറ്റായി; ഇംഗ്ലണ്ട് വീണു
X

ലീഡ്‌സ്: ലസിത് മലിങ്ക ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കൊയ്ത്ത് തുടങ്ങിയപ്പോള്‍ ലങ്കയ്ക്ക് മുന്നില്‍ ആതിഥേയര്‍ പത്തിമടക്കിയത്് 20 റണ്‍സിന്. ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 232 റണ്‍സെന്ന ചെറിയ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് 47 ഓവറില്‍ 212 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മലിങ്കയും മൂന്ന് വിക്കറ്റ് നേടിയ ധനഞ്ജയ ഡിസല്‍വയുമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടികെട്ടിയത്. ചെറിയ സ്‌കോര്‍ ഞൊടിയിടയില്‍ പിന്‍തുടരാമെന്ന് കരുതിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു ലങ്ക തുടങ്ങിയത്.

മല്‍സരത്തിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ ബെയര്‍സ്‌റ്റോയെ(0) മലിങ്ക പുറത്താക്കി. എല്‍ബിയില്‍ കുടുക്കിയായിരുന്നു ആ വിക്കറ്റ്. തുടര്‍ന്ന് 14 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന വിന്‍സിനെ(12) കുസാല്‍ മെന്‍ഡിസിന്് ക്യാച്ച് നല്‍കി മലിങ്ക രണ്ടാമത്തെ വിക്കറ്റും സ്വന്തമാക്കി. തുടര്‍ന്ന് വന്ന ജോ റൂട്ടും മോര്‍ഗാനും മെല്ലെ ഇംഗ്ലണ്ട് സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ ഉദാനയിലൂടെ ലങ്ക മൂന്നാം വിക്കറ്റും(മോര്‍ഗാന്‍ 21) നേടി. പിന്നീട് വന്ന ജോറൂട്ട് 57 റണ്‍സെടുത്ത് നിലയുറപ്പിച്ച് നില്‍ക്കെ മലിങ്ക തന്റെ മൂന്നാം വിക്കറ്റും നേടി ലങ്കന്‍ വിജയ പ്രതീക്ഷ കൂട്ടി. കുശാല്‍ പെരേരയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ആ വിക്കറ്റ് നേട്ടം. തുടര്‍ന്നെത്തിയ ബെന്‍ സ്‌റ്റോക്ക് ഒരു ഭാഗത്ത് ഇംഗ്ലണ്ടിന്റെ വന്‍ മതിലായി നിന്നെങ്കിലും മറുവശത്ത് പൊരുതാന്‍ ബാറ്റ്‌സ്മാന്‍ ഇല്ലാത്തത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. പിന്നീടെത്തിയ ഒരു ഇംഗ്ലീഷ് താരത്തിനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. സ്‌റ്റോക്ക്‌സ് 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ടോസ് ലഭിച്ച ലങ്ക നേരത്തെ ബാറ്റിങ് തുടങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 232 റണ്‍സെടുത്തു. മാത്യൂസ്(85), കുശാല്‍ മെന്‍ഡിസ്(46), ആവിഷ്‌ക ഫെര്‍നാഡോ(49) എന്നിവരുടെ ഇന്നിങ്‌സിലൂടെയാണ് ലങ്ക 232 സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ജൊഫ്രാ ആര്‍ച്ചര്‍, വൂഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് ലങ്കയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. റാഷിദ് രണ്ട് വിക്കറ്റും നേടി.ആറ് മല്‍സരങ്ങളില്‍ നിന്ന് ലങ്കയുടെ രണ്ടാമത്തെ ജയമാണിത്. ആറ് മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ തോല്‍വിയാണിത്.

Next Story

RELATED STORIES

Share it