Sub Lead

ദേശീയപാതയിൽ ലെയിൻ ട്രാഫിക് കർശനമാക്കും

ദേശീയപാതയിൽ ലെയിൻ ട്രാഫിക് കർശനമാക്കും
X

തൃശൂർ: കേരളത്തിൽ ദേശീയപാതയിൽ ലെയിൻ ട്രാഫിക് നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിലും നടപടികൾ സ്വീകരിച്ചുവരുന്നതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ദേശീയപാതകളിൽ ലൈൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പോലീസിന്റെ ആഭിമുഖ്യത്തിൽ ചെക്പോസ്റ്റുകളിലും ടോൾബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. ദേശീയ പാതകളിൽ പോലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തില്ല. എന്നാൽ വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ നടപടികൾ സ്വീകരിക്കും. ദേശീയപാതയിലും മറ്റ് റോഡുകളിലും പോലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ചും നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കും.

നാലുവരി ദേശീയപാതയിൽ വേഗത കുറച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ, വലിയ ചരക്കു വാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത കൂടിയ രീതിയിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയപാതയുടെ വലതുവശത്തെ ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ. ഡ്രൈവ് ചെയ്യുന്ന വാഹനം കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കിൽ ഇടതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കണം. ഓവർടേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ അകലം പാലിച്ച്, മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവർടേക്ക് ചെയ്യണം.

പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കേരള പോലീസിന്റെ ശുഭയാത്ര ഹെൽപ്പ് ലൈൻ നമ്പർ 9747001099 ലേക്ക് വാട്സ്ആപ്പ് വഴി അയക്കാം.

Next Story

RELATED STORIES

Share it