ലക്ഷദ്വീപ്: അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം
ലക്ഷദ്വീപിനെ കാവി പുതപ്പിക്കാനുള്ള ഗൂഢനീക്കങ്ങളുമായി മുന്നോട്ട് പോവുന്ന ബിജെപി നേതാവായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും പകരം അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ മുന്നോട്ട് വന്നത്.

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന ക്ഷീര സ്രോതസ്സായ ഡയറി ഫാമുകളെ തകര്‍ത്ത് അവിടെ അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഗൂഢനീക്കത്തിനെതിരേ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. ലക്ഷദ്വീപിനെ കാവി പുതപ്പിക്കാനുള്ള ഗൂഢനീക്കങ്ങളുമായി മുന്നോട്ട് പോവുന്ന ബിജെപി നേതാവായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും പകരം അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ മുന്നോട്ട് വന്നത്.
ദ്വീപിലെ ഡയറി ഫാമുകളും അടച്ചുപൂട്ടി തദ്ദേശീയ ജനതയുടെ വയറ്റത്തടിച്ച് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗൂഢനീക്കത്തിനെതിരേയാണ് അമുല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള കാംപയിനുമായി ഫേസ്ബുക്കും വാട്സ് ആപ്പും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുന്നോട്ട് വന്നത്.
ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് ഈ മാസം 21നാണ് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടത്. മെയ് 31നു മുമ്പ് മുഴുവന്‍ കന്നുകാലികളെയും മൃഗങ്ങളെയും ലേലം ചെയ്ത് ഒഴിവാക്കണമെന്നാണ് അട്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉത്തരവിട്ടിരിക്കുന്നത്.
പിന്നാലെ അറേബ്യന്‍ സീ കപ്പലില്‍ കവരത്തിയില്‍ അമുല്‍ ഉത്പന്നങ്ങള്‍ കവരത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ദ്വീപില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമത്തിനെതിരേ ബഹിഷ്ക്കരണ കാംപയിനുമായി നേരത്തേ ദ്വീപ് ജനത മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സോഷ്യല്‍ മീഡിയയിലും ബോയ്ക്കോട്ട് അമുല്‍ പ്രൊഡക്ട് എന്ന ഹാഷ്ടാഗോടെ കാംപയിന് നടക്കുന്നത്.
ദ്വീപിലെ പാല് ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമങ്ങളെന്നു ദ്വീപ് വാസികള്‍ പറയുന്നു. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ് ഫെഡറേഷന്റേതാണ് അമുല്‍.വിവാദ പ്രോഗ്രാം ആയ 'യുപിഎസ്സി ജിഹാദ്' സ്പോണ്സര് ചെയ്ത കമ്പനി കൂടിയാണ് അമുല്‍. 99 ശതമാനത്തോളം മുസ്ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപ് വാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് കന്നുകാലി വളര്‍ത്തല്‍.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMTനിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ്...
9 Aug 2022 4:09 PM GMTവിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും...
9 Aug 2022 2:16 PM GMT