വീടുകളിലും ബീച്ചുകളിലും കടലിനടിയിലും പ്രതിഷേധം തീര്ത്ത് ലക്ഷദ്വീപ് ജനത
ലക്ഷദ്വീപില് ഉണ്ടാക്കുന്ന പുതിയ പരിഷ്ക്കാരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ദ്വീപ് ജനത നടത്തുന്നത്. കച്ചവട സ്ഥാപനങ്ങള് അടഞ്ഞു കിടന്നു. വാഹനങ്ങള് നിരത്തിലിറങ്ങിയില്ല. മത്സ്യ ബന്ധന ബോട്ടുകള് പണിമുടക്കി.
കവരത്തി: പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്ക്കാരങ്ങള്ക്കെതിരേ ശക്തമായ പ്രതിരോധം തീര്ത്ത് ലക്ഷദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത, രാവിലെ 6 മുതല് വൈകീട്ട് 6 വരെ നടക്കുന്ന 12 മണിക്കൂര് നിരാഹാര സമരത്തില് ദ്വീപ് ജനത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് അണിനിരന്നിരിക്കുകയാണ്.ചരിത്രത്തിലാദ്യമായാണ് ലക്ഷദ്വീപില് സംഘടിത പ്രതിഷേധം നടക്കുന്നത്. അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡ പട്ടേലിന്റെ നടപടികളില് പ്രതിഷേധിച്ച് ബിജെപി പ്രവര്ത്തകരും നിരാഹാരത്തില് പങ്കാളികളായി. നിരാഹാര സമരത്തിന്റെ ഭാഗമായി വീടുകളിലും ബീച്ചുകളിലും പ്ലക്കാര്ഡുകളുമേന്തി പ്രതിഷേധിച്ചു.
ചിലര് കടലിനടിയിലും പ്ലക്കാര്ഡുളുമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ലക്ഷദ്വീപില് ഉണ്ടാക്കുന്ന പുതിയ പരിഷ്ക്കാരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ദ്വീപ് ജനത നടത്തുന്നത്. കച്ചവട സ്ഥാപനങ്ങള് അടഞ്ഞു കിടന്നു. വാഹനങ്ങള് നിരത്തിലിറങ്ങിയില്ല. മത്സ്യ ബന്ധന ബോട്ടുകള് പണിമുടക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളില് പ്ലക്കാര്ഡുകള് വിതരണം ചെയ്ത മൂന്ന് വിദ്യാര്ത്ഥികളെ ലക്ഷദ്വീപ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാര് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ച ഇവര്ക്കെതിരെ കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ചതിന് കേസെടുത്തു.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാലദ്വീപിന് സമാനമായ വികസനം കൊണ്ടുവരാനെന്ന് അവകാശപ്പെട്ട് അനേകം ഭരണപരിഷ്ക്കാരങ്ങളാണ് ദ്വീപിന്റെ ഭരണചുമതലയുള്ള പ്രഫും ഘോഡാ പട്ടേല് നടപ്പാക്കുന്നത്. എന്നാല് തീരുമാനം ദ്വീപ് ജനതയ്ക്ക് ഇടയില് വലിയ പ്രതിഷേധത്തിനും വിദ്വേഷത്തിനും കാരണമായിട്ടുണ്ട്. 2021 ല് നടപ്പക്കിയ ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷന് ദ്വീപിന്റെ സ്വാഭാവിക സംസ്ക്കാരത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കുമെന്ന്് ദ്വീപ് ജനത ചൂണ്ടിക്കാട്ടുന്നു. സംഘടിത പ്രതിഷേധം നടക്കുന്നതിനാല് ലക്ഷദ്വീപില് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പുറത്ത് നിന്ന് ആളുകള് വരുന്നതിന് തീരങ്ങളില് കൂടുതല് പോലീസിനെ വിന്യസിച്ചു. കൊവിഡ് ചട്ടങ്ങള് ലംഘിച്ച് ആളുകള് കൂട്ടം കൂടിയാല് കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പും നല്കി.
ലക്ഷദ്വീപിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ 9 യുഡിഎഫ് എംപിമാര് കൊച്ചിയിലെ അഡ്മിനിസ്ട്രേഷന് ഓഫിസിന് മുന്നില് പ്രതിഷേധിച്ചു.
RELATED STORIES
രണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്ക്കായി മുലപ്പാല്...
1 Aug 2024 10:49 AM GMT'കണക്ക് പറയുമ്പോള് എല്ലാം പറയണം'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി...
16 Jun 2024 7:00 AM GMT'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും...
9 Jun 2024 10:56 AM GMTതുടര്ച്ചയായ ആഘാത ചികില്സയില് നിന്നു ഇനിയും പാഠം പഠിക്കാന്...
6 Jun 2024 8:35 AM GMT