ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലിനെതിരായ നടപടി പിന്‍വലിച്ചു. ഇതുസംബന്ധിച്ച് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അടിയത്ര ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ സെഷന്‍സ് കോടതി വിധിയും ശിക്ഷയും കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഫൈസല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, കെ ആര്‍ ശശിപ്രഭു എന്നിവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി സ്‌റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹരജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. മോദിവിരുദ്ധ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയത് ഏറെ ചര്‍ച്ചയാവുന്നതിനിടെയാണ് മുഹമ്മദ് ഫൈസലിന്റെ വിഷയം വീണ്ടും സുപ്രിംകോടതിയിലെത്തിയത്.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT