Sub Lead

കര്‍ഷക കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ലഖിംപൂരിലേയ്ക്ക് മാര്‍ച്ച്; സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും കസ്റ്റഡിയില്‍

കര്‍ഷക കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ലഖിംപൂരിലേയ്ക്ക് മാര്‍ച്ച്; സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും കസ്റ്റഡിയില്‍
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയില്‍നിന്നാണ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍നിന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേയ്ക്കായിരുന്നു മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

സിദ്ദുവിന് പുറമേ മൂന്ന് പഞ്ചാബ് മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും സഹാറന്‍പൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ സര്‍സാവ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ, കാബിനറ്റ് മന്ത്രിമാരായ പര്‍ഗത് സിങ്, വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ മന്ത്രിമാരായ ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് കംഗര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് സിദ്ദുവിനൊപ്പമുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശ്-ഹരിയാന അതിര്‍ത്തിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സിദ്ദുവിനൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മാര്‍ച്ച് ആരംഭിക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചാന്നിയും സിദ്ദുവിനൊപ്പം ചേര്‍ന്നിരുന്നു. ലഖിംപൂരില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന് സിദ്ദു ആവശ്യപ്പെട്ടു, വെള്ളിയാഴ്ചയ്ക്കുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ നിരാഹാരം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it