Sub Lead

ലാബ് റിപോര്‍ട്ട് നെഗറ്റീവ്; വുഹാനിലെത്തിയ 19 ഇന്ത്യക്കാര്‍ക്ക് കൊവിഡ്

58 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ക്കും രോഗബാധയുണ്ടാകാം എന്നാണ് ചൈനീസ് അധികൃതര്‍ കണക്കാക്കുന്നത്

ലാബ് റിപോര്‍ട്ട് നെഗറ്റീവ്;  വുഹാനിലെത്തിയ 19 ഇന്ത്യക്കാര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയ 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.വുഹാനില്‍ എത്തിയതിന് ശേഷമാണ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 13 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ ചൈനയിലേയ്ക്ക് സര്‍വീസ് നടത്താനിരിയ്‌ക്കെയാണ് സംഭവം. മുംബൈയില്‍നിന്നും ഹോങ്കോങ്ങിലെത്തിയ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ് നവംബര്‍ 10 വരെ വിലക്കേര്‍പ്പെടുത്തിരുന്നു. നാലാം തവണയാണ് ഹോങ്കോങ് സര്‍ക്കാര്‍ രാജ്യത്ത് നിന്ന് എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിരോധിച്ചത്.


വുഹാനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കര്‍ശനമായി കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അംഗീകൃത ലാബില്‍ നിന്നും കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നും കമ്പനി അറിയിച്ചു.

58 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ക്കും രോഗബാധയുണ്ടാകാം എന്നാണ് ചൈനീസ് അധികൃതര്‍ കണക്കാക്കുന്നത്. എല്ലാ യാത്രക്കാരെയും കൊവിഡ് അശുപത്രിയിലേയ്ക്ക് മാറ്റി. നെഗറ്റീവ് സര്‍ട്ടിഫിറ്റ് ഉണ്ടെങ്കിലും വിദേശത്തുനിന്നും ചൈനയിലേക്ക് എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റിപോര്‍ട്ട്. റസിഡന്റ് പെര്‍മിറ്റ് വിസയ്ക്കുള്ള വിലക്ക് ചൈനീസ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപോര്‍ട്ട് ചെയ്തു. ഏകദേശം രണ്ടായിരത്തോളം ഇന്ത്യക്കാരാണ് മടങ്ങുന്നത്. അതില്‍ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പെടുന്നു.




Next Story

RELATED STORIES

Share it