ഖാദർ കമ്മിറ്റി റിപോർട്ട് നടപ്പാക്കരുത്: പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‌യു
മന്ത്രി ടിപി രാമകൃഷ്ണന്‍ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിക്ക് അല്‍പ്പ സമയം പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നു.
കോഴിക്കോട്: ഖാദര്‍ കമ്മറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. സ്ഥലത്തുണ്ടായിരുന്ന അധ്യാപകര്‍ സമരക്കാരെ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പത്തോളം കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മന്ത്രി ടിപി രാമകൃഷ്ണന്‍ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിക്ക് അല്‍പ്പ സമയം പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നു. സംഘര്‍ഷമുണ്ടായതിന് ശേഷമാണ് പോലിസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ വ്യാജ ഡോക്ടറേറ്റ് ആണെന്നും ഇതില്‍ അന്വേഷണം നടത്തണം. നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതിക്കൊടുത്ത അധ്യാപകരെ അറസ്റ്റ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ജില്ലാ തല പ്രവേശനോത്സവം നടക്കുന്ന നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്രതിഷേധമുണ്ടായത്.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT