Sub Lead

തൃശൂര്‍ ജില്ലയില്‍ ഇന്ന് കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍ ജില്ലയില്‍ ഇന്ന് കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
X

തൃശൂര്‍: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ മുഖം മൂടി അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ഥിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത ജില്ല സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടിയും വിലങ്ങും അണിയിച്ചാണ് ഇവരെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്. ഇതാണ് വിദ്യാഭ്യാസ ബന്ദിന് കാരണം.

Next Story

RELATED STORIES

Share it