Sub Lead

അവിനാശി അപകടം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും; ബസ് പരിശോധനകള്‍ക്കായി തിങ്കളാഴ്ച ഏറ്റെടുക്കും

കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

അവിനാശി അപകടം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും; ബസ് പരിശോധനകള്‍ക്കായി തിങ്കളാഴ്ച ഏറ്റെടുക്കും
X

തിരുവനന്തപുരം: അവിനാശി കെഎസ്ആര്‍ടിസി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തെക്കുറിച്ചുള്ള കെഎസ്ആര്‍ടിസിയുടെ അന്വേഷണവും തുടങ്ങി. പരിശോധനകള്‍ക്കായി തിങ്കളാഴ്ച അവിനാശിയില്‍ നിന്നും ബസ് ഏറ്റെടുക്കും.

അവിനാശിയിലെ ബസ് അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നര്‍ ലോറി െ്രെഡവര്‍ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്ത് കുണ്ടില്‍ വീട്ടില്‍ ഹേമരാജിനെ(38) കോയമ്പത്തൂര്‍ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലിസ് സ്‌റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങിയിരുന്നു. തിരുപ്പൂര്‍ ജില്ലാജയിലില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. അശ്രദ്ധയോ ഉറങ്ങിപ്പോയതോ ആകാം അപകടത്തിനിടയാക്കിയതെന്ന് തിരുപ്പൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it