ജാമ്യത്തിലിറങ്ങി മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവ് കോഴിക്കോട് പിടിയില്‍
കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറിന് മുന്‍വശം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്.

കോഴിക്കോട്: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറിന് മുന്‍വശം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്.
സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലിസിനോട് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ വാഹനത്തില്‍ പൂട്ട് പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും കണ്ടെത്തി. ഇതോടെ പോലിസ് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവമ്പാടി എസ്‌ഐ കെ കെ ആഷിം, എഎസ്‌ഐ റഷീദ്, സിപിഒ അസീസ്, മുനീര്‍ എന്നിവരാണ് പ്രതിയെ പിടി കൂടിയത് . പ്രതി നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ 16ാം തീയതി പ്രതി കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയയതാണെന്നും പോലിസ് പറഞ്ഞു.
അനീഷിനെതിരെ മുക്കം പോലിസ് സ്‌റ്റേഷനിലും താമരശ്ശേരി, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, തിരുവമ്പാടി എന്നീ പൊലീസ് സ്‌റ്റേഷനുകളിലും മോഷണ കേസുകളും പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. താമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RELATED STORIES
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ...
16 May 2022 5:41 AM GMTഅസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല്‍ കര്‍ണാടകയിലും; മദ്റസകളില്‍ ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്‍...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT