Sub Lead

പുല്‍വാമ: സൈനികരുടെ കുടുംബത്തിന് കോടികള്‍ വാഗ്ദാനം ചെയ്ത് മുസ്ലിം വ്യവസായി

ജന്മനാ കാഴ്ച ശക്തിയില്ലാത്ത ഇദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കുന്നതിന് അനുവാദം തേടി പ്രധാനമന്ത്രിയുടെ ഓഫിസിന് ഇമെയില്‍ സന്ദേശം അയച്ചു. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്കാവും അദ്ദേഹം ഇത്രയും തുക കൈമാറുക.

പുല്‍വാമ: സൈനികരുടെ കുടുംബത്തിന്  കോടികള്‍ വാഗ്ദാനം ചെയ്ത് മുസ്ലിം വ്യവസായി
X

കോട്ട: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി വന്‍ തുക വാഗ്ദാനം ചെയ്ത് കോട്ട സ്വദേശിയായ മുസ്ലിം വ്യവസായി. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ട സ്വദേശിയായ 44 കാരന്‍ മുര്‍തസ എ ഹാമിദാണ് 110 കോടി രൂപ സൈനികരുടെ കുടുംബത്തിനായി വാഗ്ദാനം ചെയ്തത്. ജന്മനാ കാഴ്ച ശക്തിയില്ലാത്ത ഇദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കുന്നതിന് അനുവാദം തേടി പ്രധാനമന്ത്രിയുടെ ഓഫിസിന് ഇമെയില്‍ സന്ദേശം അയച്ചു. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്കാവും അദ്ദേഹം ഇത്രയും തുക കൈമാറുക.

കോട്ടയിലെ ഗവണ്‍മെന്റ് കൊമേഴ്‌സ് കോളജില്‍ നിന്ന് ബിരുദം നേടിയ ഹാമിദ് ഇപ്പോള്‍ മുംബൈയില്‍ ഗവേഷകനായും പ്രവര്‍ത്തിക്കുന്നുണ്ട്. മാതൃരാജ്യത്ത് സഹായം ആവശ്യമുളളവനെ സഹായിക്കുക എന്ന ചിന്ത ഓരോ പൗരന്റേയും രക്തത്തില്‍ ഉണ്ടാവണമെന്ന് ഹമീദ് പറഞ്ഞു. താന്‍ കണ്ടുപിടിച്ച ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുളള ആക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജിപിഎസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി.

Next Story

RELATED STORIES

Share it