Sub Lead

വെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയര്‍കൂളര്‍ ഘടിപ്പിച്ചു; ഐസൊലേഷന്‍ വാര്‍ഡിലെ രോഗിക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ കോട്ടയില്‍ മഹാറാവു ഭീംസിംഗ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് സംഭവം. ബന്ധുക്കള്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി കൂളര്‍ ഘടിപ്പിക്കുകയായിരുന്നു.

വെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയര്‍കൂളര്‍ ഘടിപ്പിച്ചു;  ഐസൊലേഷന്‍ വാര്‍ഡിലെ രോഗിക്ക് ദാരുണാന്ത്യം
X

ജയ്പൂര്‍: വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാല്‍പതുകാരന്‍ മരിച്ചു. എയര്‍കൂളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രോഗിയുടെ കുടുംബാഗങ്ങള്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതിനെ തുടര്‍ന്നാണ് രോഗി മരിട്ടത്. രാജസ്ഥാനിലെ കോട്ടയില്‍ മഹാറാവു ഭീംസിംഗ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് സംഭവം. ബന്ധുക്കള്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി കൂളര്‍ ഘടിപ്പിക്കുകയായിരുന്നു.

കൊവിഡ് രോഗിയാണെന്ന സംശയത്തെ തുടര്‍ന്ന് ജൂണ്‍ 13നാണ് ഇദ്ദേഹത്തെ കോട്ടയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് പരിശോധനഫലം നെഗറ്റീവായതോടെ ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇദ്ദേഹത്തോടൊപ്പം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മറ്റൊരു വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.

ഐസലേഷന്‍ വാര്‍ഡില്‍ ചൂട് അധികമായതിനാല്‍ രോഗിയുടെ ബന്ധുക്കള്‍ പുറത്ത് നിന്ന് കൂളറെത്തിച്ചിരുന്നു. എന്നാല്‍ വാര്‍ഡില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച പ്ലഗ് പോയിന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബന്ധുക്കള്‍ ഇത് ശ്രദ്ധിക്കാതെ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി എയര്‍കൂളറിന്റെ പ്ലഗ് ഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറിനുള്ളല്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായി.

ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണത്തിന് ആശുപത്രി അധികൃതര്‍ ഉത്തരവിട്ടു. ഇതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ശനിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിയോടാവശ്യപ്പെട്ടത്. സംഭവ സമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരയ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നവീന്‍ സക്‌സേന അറിയിച്ചു.

Next Story

RELATED STORIES

Share it