Sub Lead

ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക്; ലഭിച്ചത് ഭഗവത് ഗീത...!

ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക്; ലഭിച്ചത് ഭഗവത് ഗീത...!
X

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വഴി ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക് ഓര്‍ഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് ഭഗവത് ഗീത. കൊല്‍ക്കത്ത ഗരയിയിലെ രാമകൃഷ്ണ നഗര്‍ ദിപാന്‍വിത അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റ് നമ്പര്‍ 11ല്‍ താമസിക്കുന്ന സുതീര്‍ഥ ദാസിനാണ് കമ്മ്യൂണിസ്റ്റ് പുസ്തകം മാറി ലഭിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുതീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത പുസ്തകം അയച്ചതായുള്ള സന്ദേശം അടുത്ത ദിവസം ലഭിക്കുകയും ചെയ്തു. പുസ്തകം മാറി അയച്ചതായും ഓര്‍ഡര്‍ റദ്ദാക്കാനും നിര്‍ദേശിച്ച് ശനിയാഴ്ച ഇദ്ദേഹത്തിനു ഫോണ്‍ വന്നു. എന്നാല്‍ ഇത് റദ്ദാക്കാന്‍ സാധിച്ചില്ല. പിന്നീട് ആമസോണ്‍ ഡെലിവറി ബോയ് പാഴ്‌സലെത്തിക്കുകയും ചെയ്തു. തുറന്നുനോക്കിയപ്പോഴാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്കു പകരം ഭഗവത് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചതെന്ന് മനസ്സിലായത്. സുതീര്‍ഥ ദാസ് തന്നെയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്.




Next Story

RELATED STORIES

Share it