Sub Lead

ആര്‍എസ്എസുകാരന്‍ എങ്ങനെ ഡിജിപി സ്ഥാനത്തിരിക്കും: കോടിയേരി ബാലകൃഷ്ണന്‍

ഡല്‍ഹിയില്‍ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. കൂടാതെ ആര്‍എസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്നാണ് സൂചന.

ആര്‍എസ്എസുകാരന്‍ എങ്ങനെ ഡിജിപി സ്ഥാനത്തിരിക്കും: കോടിയേരി ബാലകൃഷ്ണന്‍
X

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി സ്ഥാനത്ത് ഇരുത്താന്‍ സാധിക്കുമെന്ന് കോടിയേരി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കണം. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കോടിയേരി പറഞ്ഞു.

ജേക്കബ് തോമസിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിലുണ്ട്. ട്രിബ്യൂണല്‍ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്.

അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നല്‍കുന്നത്. ഡല്‍ഹിയില്‍ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആര്‍എസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്നാണ് സൂചന.

Next Story

RELATED STORIES

Share it