Sub Lead

കൊടകരയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് 53 പവന്‍ കവര്‍ന്നു

കൊടകരയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് 53 പവന്‍ കവര്‍ന്നു
X

കൊടകര: പെരിങ്ങാംകുളത്ത് പൂട്ടിയിട്ടിരുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന 53 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതെന്ന പോലിസ് പറഞ്ഞു. രാജസ്ഥാനില്‍ വിനോദ യാത്ര പോയിരിക്കുകയാണ് രാധാകൃഷ്ണനും കുടുംബവും. ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.

ജനല്‍ കമ്പികള്‍ അറുത്തു മാറ്റി അകത്ത് കടന്ന മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റൂറല്‍ എസ്പി, ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് എന്നിവര്‍ പോലിസ് നായ സ്‌റ്റെല്ലയുമായി വീട്ടില്‍ പരിശോധന നടത്തി.

Next Story

RELATED STORIES

Share it