Sub Lead

കൊച്ചി ടാറ്റൂ സ്റ്റുഡിയോ ലൈംഗിക അതിക്രമ കേസ്; സുജീഷ് പിടിയില്‍

ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

കൊച്ചി ടാറ്റൂ സ്റ്റുഡിയോ ലൈംഗിക അതിക്രമ കേസ്; സുജീഷ് പിടിയില്‍
X

കൊച്ചി: കൊച്ചി 'ഇന്‍ക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ പ്രതി സുജീഷ് പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ശേഷം ഇയാളെ ചേരാനെല്ലൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. സുജീഷിനെ എവിടെനിന്നാണ് പിടികൂടിയതെന്ന വിവരം ലഭ്യമായിട്ടില്ല.

അഞ്ച് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവില്‍ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു. ശനിയാഴ്ച പോലീസ് ടാറ്റൂ സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it