പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്റെ പ്രമേയം

പ്രമേയത്തിനായി ഇടത് വലത് മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ് ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ പറഞ്ഞു

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്റെ പ്രമേയം

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തിനായി ഇടത് വലത് മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍് ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ പറഞ്ഞു. പൗരത്വ നിയമഭേദഗതി ബില്‍ ഇന്ത്യയുടെ മതേതര ഭരണഘടനയുടെ ലംഘനമാണെന്നും അതിനാല്‍ ഇത് റദ്ദാക്കപ്പെടണണെന്നും ഡേവിഡ് പറമ്പിത്തറ പറഞ്ഞു.കേന്ദ്രം മതത്തിന്റെ പേരില്‍ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ച ഇടത് വലത് കൗണ്‍ലിസര്‍മാര്‍ ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു. 74 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനില്‍ ഉളളത്.

RELATED STORIES

Share it
Top