വഖഫ് നിയമനം: മുസ്‌ലിം താല്‍പര്യം അവഗണിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെഎന്‍എം മര്‍കസുദ്ദഅവ

കോഴിക്കോട്: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന്
കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടിയും, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.
രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് മാത്രം രാജ്യത്തൊരിടത്തുമില്ലാത്ത നിയമന സംവിധാനം കൊണ്ടുവരുന്നത് സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെതന്നെ ചോദ്യം ചെയ്യുന്നതാണ്.
വഖഫ് ബോര്‍ഡ് നിയമന വിവാദം രാഷ്ട്രീയവത്കരിച്ച് മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം സമുദായം നിര്‍ബന്ധിതമാവും.
മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി കവര്‍ന്നെടുക്കുന്നുവെന്ന സ്ഥിതിവിശേഷം ഭരണ നേതൃത്വത്തിന് ഇനിയും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്ന് കെഎന്‍എം നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
RELATED STORIES
ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര് എന്ഡിഎ വിട്ടു; വൈകീട്ട് ഗവര്ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില് തൃശൂര് നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം;18 മന്ത്രിമാര് സത്യപ്രതിജ്ഞ ചെയ്തു
9 Aug 2022 7:39 AM GMTവൈറ്റ് ഹൗസ് രേഖകള് കാണാതായ സംഭവം; ട്രംപിന്റെ വസതിയില് എഫ്ബിഐ റെയ്ഡ്
9 Aug 2022 5:56 AM GMTഗവര്ണര് ഒപ്പുവച്ചില്ല; 11 ഓര്ഡിനന്സുകള് അസാധുവായി
9 Aug 2022 1:10 AM GMT