- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജിത് പവാര്‍ - ബിജെപി ചര്‍ച്ച അറിഞ്ഞിരുന്നു, പക്ഷേ, ഇത്രത്തോളം മുന്നോട്ട് പോവുമെന്ന് പ്രതീക്ഷിച്ചില്ല: ശരത് പവാര്‍
ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരിക്കലും സൂചന ലഭിച്ചിരുന്നില്ലെന്നും അജിത് പവാര്‍ ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ക്കിടെ ബിജെപിയുമായും ദേവേന്ദ്ര ഫഡ്‌നവിസുമായും അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയകാര്യം തനിക്കറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരിക്കലും സൂചന ലഭിച്ചിരുന്നില്ലെന്നും അജിത് പവാര്‍ ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയല്‍ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് രാഷ്ട്രപതി പദവിയും മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദേശീയതാത്പര്യം മുന്‍നിര്‍ത്തി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. മകളുടെ രാഷ്ട്രീയരംഗത്തെ മികവിനെക്കുറിച്ച് മാത്രമാണ് മോദി അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ സുപ്രിയ നന്നായി പ്രവര്‍ത്തിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.
മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കാനായിരുന്നു തങ്ങളുടെ തീരുമാനം. സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരിക്കലും ചിന്തിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















