Sub Lead

കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (VIDEO)

കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (VIDEO)
X

ഒട്ടാവ: കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന് നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. വാന്‍കൂവറിലുള്ള കോണ്‍സുലേറ്റ് സെപ്റ്റംബര്‍ 18ന് ഉപരോധിക്കുമെന്നാണ് പ്രഖ്യാപനം. അതിനാല്‍, ഇന്ത്യക്കാര്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എത്തരുതെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.

''രണ്ട് വര്‍ഷം മുമ്പ്, 2023 സെപ്റ്റംബര്‍ 18ന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് അന്വേഷണത്തിലാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഖലിസ്ഥാന്‍ റഫറണ്ടം പ്രചാരകരെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ലക്ഷ്യമിടുകയാണ്''-പ്രസ്താവന പറയുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് പട്‌നായിക് ഇന്ത്യയുടെ ഹിന്ദുത്വ ഭീകരതയുടെ പുതിയ മുഖമാണെന്ന് ആരോപിക്കുന്ന പോസ്റ്ററും അവര്‍ പുറത്തിറക്കി.

പഞ്ചാബിന്റെ ചില പ്രദേശങ്ങള്‍ ചേര്‍ത്ത് സ്വതന്ത്ര ഖലിസ്താന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ആവശ്യം. അതിനായി അവര്‍ വിദേശരാജ്യങ്ങളിലെ സിഖുകാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തുന്നുണ്ട്. ഈ ഹിതപരിശോധനയും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it