കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

37ാം സാക്ഷി രാജേഷിനെ മര്‍ദിച്ച പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷി രാജേഷിനെ മര്‍ദിച്ച പ്രതികളെ അറസ്റ്റുചെയ്തു. 37ാം സാക്ഷി രാജേഷിനെ മര്‍ദിച്ച പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ തട്ടിക്കൊണ്ടുപോവല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടാണ് രാജേഷിനെ ആറാം പ്രതി മനു 13ാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11ാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് 37ാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദനമെന്നാണ് രാജേഷ് കോടതിയെ അറിയിച്ചത്. പരാതിയെത്തുടര്‍ന്ന് പുനലൂര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top