Sub Lead

കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
X

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്ത് നാളെ രത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മല്‍സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായ മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അവധി

കാലവര്‍ഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകള്‍ക്കു അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it