Sub Lead

അവശ്യവസ്തുക്കളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

അവശ്യവസ്തുക്കളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കൊച്ചി: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അരി, പഞ്ചസാര ഉള്‍പ്പെടെയുള്ളവയുടെ വില അഞ്ചു മുതല്‍ 10 രൂപ വരെ വര്‍ധിച്ചിരിക്കുന്നു.

ഒരുവശത്ത് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് മൂലം നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ധിക്കുന്നു. മറുവശത്ത് കേന്ദ്രസര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം പാചകവാതക വില ഉള്‍പ്പെടെ കുത്തനെ കൂടുന്നു. സാധാരണക്കാരന്റെ ജീവിതം പട്ടിണിയിലേക്ക് അനുദിനം കൂപ്പുകുത്തുകയാണ്. സപ്ലൈകോ ഉള്‍പ്പെടെയുള്ള പൊതുവിതരണ സമ്പ്രദായം നിശ്ചലമായിരിക്കുകയാണ്.

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ചടങ്ങിനു മാത്രം തുറക്കുന്നതിലപ്പുറം അവിടെ യാതൊരു സാധനങ്ങളും ലഭ്യമല്ല. സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. രാഷ്ട്രീയ സംവാദങ്ങളില്‍ അഭിരമിക്കാതെ ജനങ്ങളുടെ ദൈനംദിന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ സുലഭമായി ലഭ്യമാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it