Sub Lead

അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം; മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും വിട്ടുനില്‍ക്കണം, താരങ്ങള്‍ക്ക് ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത്

അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം; മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും വിട്ടുനില്‍ക്കണം, താരങ്ങള്‍ക്ക് ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത്
X

തിരുവനന്തപുരം : നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ നിന്ന് നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ നിട്ടുനില്‍ക്കണമെന്ന് ആശാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാപ്രവര്‍ത്തകര്‍ തുറന്ന കത്തുമായി രംഗത്തെത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പോരാളികളെ വന്നു കാണണമെന്നും മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത , മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും. അതു കൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നും ആശാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.





Next Story

RELATED STORIES

Share it