ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം: ഗവര്‍ണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അതിരൂക്ഷ വാഗ്വാദങ്ങള്‍ മുമ്പും നടന്നിരുന്നുവെങ്കിലും ആദ്യമായിട്ടാണ് രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രിയറിയാതെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദേശം വന്നെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ അര്‍ഹതപ്പെട്ട ജോലി ലഭിക്കരുതെന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവും ഒരു വ്യക്തിയാണ്. അവര്‍ക്കും നിയമപരമായി ലഭിക്കേണ്ട ജോലിക്ക് അപേക്ഷ നല്‍കാന്‍ അവകാശമുണ്ട്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ അപേക്ഷിക്കുമ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്നൊക്കെ ആരെങ്കിലും ചിന്തിക്കുമോ. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ പറയുന്നത്. ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നിയമനത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. നടപടിയെടുക്കട്ടെ. അതിനൊന്നും ആരും തടസ്സമല്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്ത് രൂപംകൊണ്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങള്‍ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത്. എന്നെ സമ്മര്‍ദത്തിലാക്കാമെന്ന് അവര്‍ കരുതേണ്ട എന്നൊക്കെയാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. ഇങ്ങനെ പറയുമ്പോള്‍ എന്തെങ്കിലും കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്ന് കരുതി നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലാതായി തീര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT