Sub Lead

കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ തോക്കുപോലെ പ്രവര്‍ത്തിക്കണം: എം കെ സ്റ്റാലിന്‍

കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ തോക്കുപോലെ പ്രവര്‍ത്തിക്കണം: എം കെ സ്റ്റാലിന്‍
X

ചെന്നൈ: ഇന്ത്യയെ രക്ഷിക്കാന്‍ തമിഴ്‌നാടും കേരളവും ഇരട്ടക്കുഴല്‍ തോക്കുപോലെ പ്രവര്‍ത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. ചെന്നൈയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന്റെ പുസ്തക പ്രകാശനച്ചടങ്ങിനിടെയാണ് സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തെത്തിയത്. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മോദി, നിലവില്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്. വൈവിധ്യം, മതേതരത്വം, സാമൂഹികനീതി തുടങ്ങിയ ആശയങ്ങളെല്ലാം വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സ്റ്റാലിന്റ് എക്‌സ് ഹാന്റിലിലും പങ്കുവച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ ബി ആര്‍ പി ഭാസ്‌കര്‍ രചിച്ച 'ദ് ചേഞ്ചിങ് മിഡിയാസ്‌കേപ്' എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പുസ്തകം ഏറ്റുവാങ്ങി. ആരാധനാലയങ്ങള്‍ക്കടുത്ത് ദലിതരെത്തിയാല്‍ ചുട്ടുകൊല്ലമെന്ന് പറയുന്ന ധര്‍മത്തെ സംരക്ഷിക്കണോയെന്നും മതങ്ങള്‍ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു. രാജ്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് മറുപടിപ്രസഗത്തില്‍ ബി ആര്‍ പി ഭാസ്‌കര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മീറ്റ് ദ് പ്രസ് പരിപാടിയിലാണ് പുസ്തക പ്രകാശനം നടന്നത്.

Next Story

RELATED STORIES

Share it