Sub Lead

കീം 2021: കേരള എന്‍ജിനീയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന്

കീം 2021: കേരള എന്‍ജിനീയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന്
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാ തിയ്യതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) നടത്തും.

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍തന്നെ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും.

Next Story

RELATED STORIES

Share it