കവളപ്പാറയില്‍ നാല് മൃതദേഹം കൂടി കണ്ടെത്തി; സംസ്ഥാനത്ത് ആകെ മരണം 95 ആയി

കവളപ്പാറയില്‍ നാല് മൃതദേഹം കൂടി കണ്ടെത്തി; സംസ്ഥാനത്ത് ആകെ മരണം 95 ആയി

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. മേഖലയില്‍ മഴ കുറഞ്ഞതോടെ തിരച്ചില്‍ പുരോഗമിച്ചതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ദുരന്തമേഖലയില്‍ നിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 23 ആയി. മരണ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അതേസമയം മഴക്കെടുതി മൂലം സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 95 ആയി. 40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top