Sub Lead

ഇടുക്കിയില്‍ മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയില്‍ മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു
X

ഇടുക്കി: പെരുവന്താനത്ത് മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

വീടിന് സമീപത്തുള്ള അരുവിയിൽ കുളിക്കാൻ പോയ സോഫിയ വീട്ടിലെത്താൻ വൈകി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻ പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it