- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചടക്കാന്‍ കാസിം പക്ഷം; തടഞ്ഞ് ഒരുപറ്റം പ്രവര്‍ത്തകര്‍, സംഘര്‍ഷം
പിളര്‍പ്പ് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഏത് വിഭാഗത്തെ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിന് തലവേദനയാകുമെന്നും തീര്‍ച്ച.

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ സംഘർഷം. ഓഫീസ് കയ്യേറാന്‍ ശ്രമവുമായി കാസിം പക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിമതരുടെ നീക്കം തടയാന്‍ വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കൂട്ടമായി എത്തി. ഇതോടെ സംഭവസ്ഥലത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളാണ് കാസിം പക്ഷത്തെ തടയാന്‍ എത്തിയത്.
പിളർപ്പോടെ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ നാസര്‍ കോയ തങ്ങള്‍ക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. എപി അബ്ദുള്‍ വഹാബാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അഡ്വ. ഒ കെ തങ്ങള്‍, എച്ച് മുഹമ്മദ് അലി, ഒപിഐ കോയ എന്നിവരടങ്ങുന്ന മുന്നംഗ സമിതി കൊച്ചിയില്‍ നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കുമെന്നും എ പി അബ്ദുള്‍ വഹാബ് വ്യക്തമാക്കി. ഉടന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂർ വിഭാഗവും പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കുമെന്നും സൂചനയുണ്ട്. പി എസ് സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഐഎന്‍എലിനുള്ളില്‍ വലിയ പ്രതിസന്ധികള്‍ സമീപകാലത്ത് രൂപപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മില്‍ത്തല്ലെന്നാണ് സൂചന. വഹാബ് വിഭാഗം വിളിച്ചിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സമാന പ്രശ്‌നങ്ങളുണ്ടായേക്കും.
പിളര്‍പ്പ് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഏത് വിഭാഗത്തെ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിന് തലവേദനയാകുമെന്നും തീര്‍ച്ച. മന്ത്രിയെ പിന്‍വലിക്കുകയെന്നത് പിണറായി സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്. കരുതലോടു കൂടി മാത്രമെ സിപിഎം തീരുമാനങ്ങളെടുക്കുകയുള്ളുവെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം ഇടപെടാനും സാധ്യതയില്ല. കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ് മന്ത്രിയെന്നതും ഇടതുമുന്നണിയില്‍ പ്രതിസന്ധിയുണ്ടാക്കും.
RELATED STORIES
അധ്യാപിക അലീനാ ബെന്നിക്ക് നിയമനാംഗീകാരം; അംഗീകാരമെത്തിയത് മരണശേഷം
28 March 2025 5:48 AM GMTവെളിച്ചെണ്ണക്ക് വില കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 35 രൂപ
28 March 2025 5:29 AM GMTകോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMTആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്
28 March 2025 5:00 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTയുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
28 March 2025 4:40 AM GMT