Sub Lead

കശ്മീര്‍ പരാമര്‍ശം;കെ ടി ജലീലിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു

153 ബി പ്രകാരം കലാപ ആഹ്വാനം, 1971ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്‌സെക്ഷന്‍ 2 എന്നിവ പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം

കശ്മീര്‍ പരാമര്‍ശം;കെ ടി ജലീലിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു
X

പത്തനംതിട്ട: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുത്തു.കലാപാഹ്വാനത്തിനാണ് കേസെടുത്തത്.ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹരജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.ഇത് പ്രകാരം കീഴ്‌വായ്പൂര്‍ പോലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കെ ടി ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുണ്‍ മോഹന്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലിസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുണ്‍ മോഹന്‍ കോടതിയെ സമീപിച്ചത്.153 ബി പ്രകാരം കലാപ ആഹ്വാനം, 1971ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്‌സെക്ഷന്‍ 2 എന്നിവ പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ 'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധിനിവേശ കശ്മീര്‍' എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കശ്മീര്‍ യാത്രക്ക് പിന്നാലെ കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്.പോസ്റ്റ് വിവാദമായതോടെ ജലീല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു.

Next Story

RELATED STORIES

Share it