Sub Lead

കശ്മീര്‍ വിഭജന ബില്‍: രാഹുലിനു മിണ്ടാട്ടമില്ല; പിന്തുണച്ച് ജനാര്‍ദനന്‍ ദ്വിവേദി

കോണ്‍ഗ്രസ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദിയും ബില്ലിനെ ശക്തമായി അനുകൂലിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തിലെ തെറ്റ് തിരുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഭജന ബില്‍: രാഹുലിനു മിണ്ടാട്ടമില്ല; പിന്തുണച്ച് ജനാര്‍ദനന്‍ ദ്വിവേദി
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടെ കശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായപ്പോഴും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മിണ്ടാട്ടമില്ല. എന്നാല്‍, മുതിര്‍ന്ന നേതാവ് ജനാര്‍ദനന്‍ ത്രിവേദി ബില്ലിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ബില്ലിനെതിരേ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുള്ളതായി നേരത്തേ വ്യക്തമായിരുന്നു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചിരുന്നു. പല നേതാക്കളും ശക്തമായി രംഗത്തെത്തിയിട്ടും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. ജമ്മുകശ്മീരിന്റെ സ്വത്വത്തെ തുടച്ചുനീക്കുന്നതാണ് ബില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഗുലാം നബി ആസാദ് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരവും ആഞ്ഞടിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദിയും ബില്ലിനെ ശക്തമായി അനുകൂലിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തിലെ തെറ്റ് തിരുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ഗുരു രാം മനോഹര്‍ ലോഹ്യയും 370ാം വകുപ്പിന് എതിരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it