Sub Lead

കശ്മീരിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അഫ്സ്പ ദുരുപയോഗം ചെയ്തെന്ന് റിപോർട്ട്

സുരക്ഷാ സേന 'ഭീകരവാദികൾ‍‍‍' എന്നു മുദ്രകുത്തി കൊലപ്പെടുത്തിയ തൊഴിലാളികളുടെ കുടുംബാംഗങ്ങൾ നേരത്തേ രം​ഗത്തുവന്നിരുന്നു

കശ്മീരിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അഫ്സ്പ ദുരുപയോഗം ചെയ്തെന്ന് റിപോർട്ട്
X

കശ്മീർ: ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അഫ്സ്പ ദുരുപയോഗം ചെയ്തെന്ന് റിപോർട്ട്. 1990 ലെ സായുധ സേന പ്രത്യേക അധികാര നിയമപ്രകാരമുള്ള (അഫ്സ്പ) അധികാരങ്ങൾ ദുരുപയോഗം ചെയ്തുവെന്നതിന് ഇന്ത്യൻ സൈന്യം പ്രാഥമികതെളിവുകൾ കണ്ടെത്തി. സൈനികർക്കെതിരേ കരസേന നിയമപ്രകാരം അച്ചടക്ക നടപടികൾ ആരംഭിച്ചതായും റിപോർട്ടിൽ പറയുന്നു.

ജൂലൈ 18 ന് സായുധ സേന മൂന്നുപേരെ കൊന്ന സംഭവത്തിൽ കരസേന ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരുന്നു. സുരക്ഷാ സേന 'ഭീകരവാദികൾ‍‍‍' എന്നു മുദ്രകുത്തി കൊലപ്പെടുത്തിയ തൊഴിലാളികളുടെ കുടുംബാംഗങ്ങൾ നേരത്തേ രം​ഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ പ്രധാന സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നതായും അന്വേഷണത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും സൈന്യം വ്യക്തമാക്കിയിരുന്നു.

ഓപറേഷൻ അംഷിപോറ എന്ന പേരിൽ നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഇം‌തിയാസ് അഹമ്മദ്, അബ്രാർ അഹമ്മദ്, മുഹമ്മദ് ഇബ്രാർ എന്നിവരാണെന്ന് അന്വേഷണത്തിൽ നിന്ന് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നു. അവരുടെ ഡി‌എൻ‌എ റിപോർട്ട് കാത്തിരിക്കുകയാണ്. സായുധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കരസേന പ്രസ്താവനയിൽ പറഞ്ഞു.

ഇവർ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രദേശത്ത് സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്നും 62 ആർആർ [രാഷ്ട്രീയ റൈഫിൾസ്] വിവരങ്ങൾ ശേഖരിക്കുകയുമാണെന്നായിരുന്നു കരസേന അന്ന് പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ ഡിഎൻ‌എ ശേഖരിക്കുന്നതുൾപ്പെടെയുള്ള വൈദ്യശാസ്ത്രപരമായ ഔപചാരിക നടപടികൾക്ക് ശേഷമാണ് സംസ്കരിച്ചത്.

Next Story

RELATED STORIES

Share it