Sub Lead

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട്; നാളെ ഇഡിക്കു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാവില്ലെന്ന് എ സി മൊയ്തീന്‍

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട്; നാളെ ഇഡിക്കു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാവില്ലെന്ന് എ സി മൊയ്തീന്‍
X

കൊച്ചി: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് കേസില്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ ഹാജരാവില്ലെനെന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. നാളെ ഹാജരാവുന്നതില്‍ അസൗകര്യം ഉണ്ടെന്നും മറ്റൊരു ദിവസം ഹാജരാവാമെന്നും അറിയിച്ച് മൊയ്തീന്‍ ഇ-മെയില്‍ വഴി മറുപടി നല്‍കി. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് 25നാണ് സ്പീഡ് പോസ്റ്റ് വഴി മൊയ്തീന് ഇഡി നോട്ടീസ് അയച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ ബിജു കരീം, പി പി കിരണ്‍, അനില്‍ സേഠ് എന്നിവരെ ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരെ ബിനാമികളാക്കി 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ഇഡിയുടെ ആരോപണം. ദിവസങ്ങള്‍ക്കു മുമ്പ് മൊയ്തീന്റെ തൃശൂരിലെ വീട്ടിലും ബിനാമികളെന്ന് ഇഡി ആരോപിക്കുന്ന ബാങ്ക് ജീവനക്കാരുടെയും മറ്റും സ്ഥാപനങ്ങളിലും ഇഡി സംഘം പരിശോധന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it