വര്‍ക്ക് ഫ്രം ഹോം നീട്ടണം; ബംഗളൂരു ഐടി കമ്പനികളോട് കര്‍ണാടക
നിരവധി ടെക് പാര്‍ക്കുകളും ഐടി കമ്പനി കാംപസുകളുമുള്ള മേഖല, നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്നാണ് നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്റ് സര്‍വീസ് കമ്പനീസിന് അയച്ച കത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് വ്യക്തമാക്കുന്നു.
ബംഗളൂരു: സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള ഔട്ടര്‍ റിങ് റോഡുകളില്‍ ബിഎംആര്‍സിഎല്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ബംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ നിര്‍ദേശം നല്കി കര്‍ണാടക സര്‍ക്കാര്‍.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം വരെ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ടെക് പാര്‍ക്കുകളും ഐടി കമ്പനി കാംപസുകളുമുള്ള മേഖല, നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്നാണ് നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്റ് സര്‍വീസ് കമ്പനീസിന് അയച്ച കത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഐടി കമ്പനികള്‍ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം കാരണം ഈ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമായിരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. മെട്രോ നിര്‍മാണം കൂടി ആരംഭിക്കുമ്പോള്‍ ഒആര്‍ആര്‍ പ്രദേശത്തെ ഗതാഗത പ്രശ്നം രൂക്ഷമാവും.ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മാറ്റി ഓഫീസുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും.
ഒആര്‍ആറിലൂടെ സുരക്ഷിതമായി ജനങ്ങള്‍ക്ക് സഞ്ചാര സൗകര്യം ഉറപ്പാക്കുന്നതിനായി കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ബസ് പ്രയോറിറ്റി ലേനുകളും (ബിപിഎല്‍), സൈക്കിള്‍ ലേനുകളും തുടങ്ങിയ ബദല്‍ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഈ നടപടികള്‍ക്കെല്ലാം പുറമേയാണ് 2022 ഡിസംബര്‍ മാസം വരെ ഒആര്‍ആര്‍ പ്രദേശത്തുള്ള ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം നിര്‍ബന്ധമായും തൊഴിലിടത്തില്‍ വന്ന് ജോലി എടുക്കേണ്ട വ്യക്തികള്‍ യാത്രയ്ക്കായ് ബസ് സര്‍വീസ് ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്കുന്നു.
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT