Big stories

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; രാജിവച്ച എംഎല്‍എമാര്‍ മുംബൈയില്‍

രാജിവച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. മൂന്നുപേര്‍ ബംഗളൂരുവിലാണുള്ളത്. ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്കായി ബംഗളൂരുവിലുണ്ട്. രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാല്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു.

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; രാജിവച്ച എംഎല്‍എമാര്‍ മുംബൈയില്‍
X

ബംഗളൂരു: കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രാജിവച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. മൂന്നുപേര്‍ ബംഗളൂരുവിലാണുള്ളത്. ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്കായി ബംഗളൂരുവിലുണ്ട്. രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാല്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. സമ്പൂര്‍ണ മന്ത്രിസഭാ പുനസ്സംഘടനയാണ് റെഡ്ഡി ആവശ്യപ്പെട്ടത്. എന്നാല്‍, കെ സി വേണുഗോപാല്‍ ഇത് അംഗീകരിച്ചില്ല. കോണ്‍ഗ്രസിലും ജെഡിഎസ്സിലും ചര്‍ച്ചകള്‍ സജീവമാണെങ്കിലും രാജിക്കാര്യത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് എംഎല്‍എമാര്‍.

മന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിങ്കളാഴ്ച മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. കുമാരസ്വാമി അമേരിക്കയില്‍നിന്ന് ഇന്ന് രാത്രി തിരിച്ചെത്തിയശേഷമാവും തുടര്‍ചര്‍ച്ചകളുണ്ടാവുക. പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും ഇന്ന് ബംഗളൂരുവിലെത്തും. ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കണമെന്ന ചര്‍ച്ചകളും സജീവമാണ്. നിലവിലെ മന്ത്രിസഭയിലുളളവരെ രാജിവയ്പ്പിച്ച് വിമതരെ ഉള്‍പ്പെടുത്താനാണ് നീക്കം.

മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇതില്‍ തീരുമാനമുണ്ടാവും. എംഎല്‍എമാരുടെ രാജിക്കത്ത് ചൊവ്വാഴ്ച പരിശോധിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, കര്‍ണാടകയില്‍ വീണ്ടും ദള്‍- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ മാത്രം ഭാവിപരിപാടികള്‍ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്നാണ് കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ യെദ്യൂരപ്പ തന്നെയാവും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവര്‍ണറാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.

Next Story

RELATED STORIES

Share it