Sub Lead

കര്‍ണാടക ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ബംഗളുരു: കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന വിവരം ശ്രീരാമുലു തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ സംസ്ഥാനത്തെ 30 ജില്ലകള്‍ സന്ദര്‍ശിച്ചതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രിയെ ബംഗളൂരുവിലെ സര്‍ക്കാര്‍ ബോറിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു. 1,72,102പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 79,765പരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.


Next Story

RELATED STORIES

Share it