Sub Lead

സ്‌കൂളിലെ നമസ്‌കാരം: കര്‍ണാടകയില്‍ പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തെക്കുറിച്ച് കോലാര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപിക ഉമാ ദേവിയെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) ഗിരിജേശ്വരി ദേവി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

സ്‌കൂളിലെ നമസ്‌കാരം: കര്‍ണാടകയില്‍ പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
X

ബംഗളുരു: മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ നമസ്‌കരിക്കാന്‍ അനുവദിച്ച സംഭവത്തില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ സോമേശ്വര പാളയ ബാലെ ചങ്കപ്പ ഗവ. കന്നഡ മോഡല്‍ ഹയര്‍ െ്രെപമറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ നമസ്‌കരിക്കുന്നതിന്റെ വിഡിയോ വൈറലായതോടെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഞായറാഴ്ച സ്‌കൂളില്‍ അതിക്രമിച്ചുകയറി പ്രതിഷേധിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് കോലാര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപിക ഉമാ ദേവിയെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) ഗിരിജേശ്വരി ദേവി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

'ഞങ്ങള്‍ അയച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച സ്‌കൂളില്‍ നമസ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയതില്‍ പ്രധാനധ്യാപിക തെറ്റ് ചെയ്തതായി കണ്ടെത്തി,' ബിഇഒ ഗിരിജേശ്വരി ദേവി പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

'ഇടവേള സമയത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നമസ്‌കരിക്കാന്‍ അനുവാദം നല്‍കാറുണ്ട്. അതിനുശേഷം അവര്‍ തിരിച്ചെത്തുന്നതാണ് പതിവ്. സ്‌കൂളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയില്ല. അക്കാരണത്താല്‍ പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താന്‍ വ്യവസ്ഥയില്ല. അതിനാലാണ് നടപടി,' ബിഇഒ പറഞ്ഞു.

ക്ലാസ് മുറിയില്‍ നമസ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നാണ് പ്രധാനധ്യാപിക നേരത്തെ പറഞ്ഞിരുന്നത്. 'നമസ്‌കരിക്കാന്‍ എന്റെ അഭാവത്തില്‍ വിദ്യാര്‍ഥികള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു,' എന്നാണ് അവര്‍ വിശദീകരിച്ചത്.

സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന്, അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഒരു സ്ഥാപനത്തിനും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it