- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണം ആരോപിച്ച് ദലിത് ബാലനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; 10 പേര്‍ക്കെതിരേ കേസ്
സെപ്തംബര്‍ 29നാണ് കെമ്പഡേനഹള്ളി ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ ഒരു സ്ത്രീയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് ബാലനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയില്‍ മോഷണക്കുറ്റം ആരോപിച്ച് 14 വയസ്സുകാരനായ ദലിത് ബാലനെ ഗ്രാമവാസികള്‍ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ 10 പേര്‍ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 29നാണ് കെമ്പഡേനഹള്ളി ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ ഒരു സ്ത്രീയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് ബാലനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ ദലിത് ബാലന്റെ വീട്ടില്‍ കയറി അവനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അവരെയും ആക്രമിച്ചതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്ത് ഗ്രാമീണര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
RELATED STORIES
പാക് ടീമില്‍ നിന്ന് പുറത്തായി ബാബര്‍ അസമും നസീം ഷായും ഷഹീന്...
13 Oct 2024 1:42 PM GMTബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്; വെടിക്കെട്ടുമായി...
9 Oct 2024 6:21 PM GMTവനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ;...
4 Oct 2024 6:16 PM GMTഇന്ത്യ -ബംഗ്ലാദേശ് ട്വന്റി-20ക്ക് ഹിന്ദുത്വസംഘടനകളുടെ ഭീഷണി;...
4 Oct 2024 8:15 AM GMTകാറപകടം; സര്‍ഫറാസ് ഖാന്റെ സഹോദരന് മുഷീര്‍ ഖാന് ഗുരുതര പരിക്ക്
28 Sep 2024 11:15 AM GMTവിരമിക്കല്‍ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ...
26 Sep 2024 5:13 PM GMT