Sub Lead

വിശ്വാസവോട്ടെടുപ്പ് ഇന്നും നടന്നില്ല; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പ് ഇന്നും നടന്നില്ല; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു
X

ബംഗളൂരു: രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീളുന്നു. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടത്താനാണ് സ്പീക്കര്‍ ഉദ്ദേശിക്കുന്നതെന്നാണു സൂചന. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചു. 15 എംഎല്‍എമാര്‍ സഭയില്‍ വരണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവിനെതിരേയാണ് കുമാരസ്വാമിയു കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും വീണ്ടും കോടതിയെ സമീപിച്ചത്.

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചര്‍ച്ച ഇന്ന് തന്നെ തീര്‍ക്കുന്നതാണ് നല്ലതെന്നും വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീട്ടാനാവില്ലെന്നും സ്പീക്കര്‍ പ്രതികരിക്കുകയും ചെയ്തു.

തിങ്കളാഴ്ച കൂടി ചര്‍ച്ച തുടരാന്‍ സഹകരിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ബിജെപിയോട് അഭ്യര്‍ഖിച്ചു. സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനം പറയട്ടെ എന്നാണ് ബിജെപിയുടെ നിലപാട്.

Next Story

RELATED STORIES

Share it