Sub Lead

കര്‍ണാടക: സുപ്രിംകോടതി വിധിക്കെതിരേ കോണ്‍ഗ്രസ്; നിയമപരമായി നേരിടും

സുപ്രിംകോടതി ഇടപെടലോടെ, വിമത എംഎല്‍മാര്‍ സഭയില്‍ പങ്കെടുക്കുകയും വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയും ചെയ്താല്‍ അയോഗ്യരാക്കാമെന്ന കോണ്‍ഗ്രസ് നീക്കത്തിനു തിരിച്ചടിയായി

കര്‍ണാടക: സുപ്രിംകോടതി വിധിക്കെതിരേ കോണ്‍ഗ്രസ്; നിയമപരമായി നേരിടും
X

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. സുപ്രിംകോടതി നിലപാട് കൂട്ടക്കൂറുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സുപ്രിംകോടതിക്ക് എങ്ങനെയാണ് നിയമസഭയുടേയും സ്പീക്കറുടേയും അധികാരത്തില്‍ ഇടപെടാനാവുക. ഒരംഗം കൂറുമാറി വോട്ടുചെയ്താല്‍ അയോഗ്യനാക്കുന്നതുള്‍പ്പെടെ നടപടിയെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കുണ്ട്. അത് ചോദ്യം ചെയ്യുകയാണ് സുപ്രിംകോടതി ചെയ്തത്. എംഎല്‍എമാരെ നിര്‍ബന്ധിച്ച് സഭയില്‍ എത്തിക്കരുതെന്ന നിര്‍ദേശം ഇതിനുതെളിവാണ്. നിയമപരമായി ഇതിനെ നേരിടും. വിപ്പ് നല്‍കുക, നിയമസഭയില്‍ പങ്കെടുക്കുക എന്നതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തില്‍ പെട്ടതാണ്. ഇതില്‍ സുപ്രിംകോടതിക്ക് എങ്ങനെയാണ് ഇടപെടാനാവുക. ഇത് കര്‍ണാടകയില്‍ മാത്രമല്ല മറ്റ് പലസ്ഥലങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. വിശ്വാസ വോട്ട് നേടുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിംകോടതി ഇടപെടലോടെ, വിമത എംഎല്‍മാര്‍ സഭയില്‍ പങ്കെടുക്കുകയും വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയും ചെയ്താല്‍ അയോഗ്യരാക്കാമെന്ന കോണ്‍ഗ്രസ് നീക്കത്തിനു തിരിച്ചടിയായി. നേരത്തേ, കൂറുമാറുന്ന എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ത്തു വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ വിമതര്‍ക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുകയും വീണ്ടും വോട്ടെടുപ്പ് വരികയും ചെയ്യുമെന്നത് കോണ്‍ഗ്രസിന് അല്‍പം ആശ്വാസമാവുമായിരുന്നു. സഭയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രിംകോടതി നിരീക്ഷണത്തോടെ ഇതിനു തിരിച്ചടിയായതോടെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായെത്തിയത്.




Next Story

RELATED STORIES

Share it