- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാപാഹ്വാനവുമായി ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ റാലി; പ്രതിരോധം തീര്‍ത്ത് നാട്ടുകാര്‍ (വീഡിയോ)

കല്‍ബുര്‍ഗി: ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് റാലി പ്രഖ്യാപിച്ച് സംഘപരിവാരം. കലാപാഹ്വാനവുമായി ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലാണ് റാലി ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇത്തരം റാലികളില്‍ മുസ് ലിം വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ പ്രസിദ്ധമായ മുസ് ലിം പള്ളിയും ദര്‍ഗയും നിലനില്‍ക്കുന്ന സ്ഥലത്തേക്കാണ് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. മുസ് ലിം പ്രദേശങ്ങള്‍ക്ക് നേരെ സംഘപരിവാര ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ കല്‍ബുര്‍ഗിയിലെ പ്രദേശവാസികള്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാവുകയായിരുന്നു.
#Kalaburgi; Tension has prevailed in #Aland after local mla carried out rally. When the rally was passing through dargah.
— Hate watch Karnataka (@Hatewatchkarnat) March 1, 2022
People gathered around it. Both groups have come face to face.
Cops having hard time to control crowd. #Karnataka https://t.co/yPW65aJQZN pic.twitter.com/eCTzSlboz4
കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും ആക്രമണം നടക്കുമ്പോള്‍ പോലിസ് നോക്കുകുത്തിയായതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ചത്. വടിയും കല്ലുകളും കയ്യില്‍ കിട്ടിയ വസ്തുക്കളുമായി നൂറുകണക്കിന് പേര്‍ പള്ളിക്ക് ചുറ്റും സമീപ പ്രദേശങ്ങളിലും സംഘടിച്ചു. ഇതോടെ പോലിസും ശക്തമായി ഇടപ്പെട്ടു. കലാപാഹ്വാനവുമായി നടത്തിയ മാര്‍ച്ച് പോലിസ് ഇടപ്പെട്ട് തിരിച്ചുവിടുകയായിരുന്നു. സംഘപരിവാര്‍ റാലിക്കെതിരേ പ്രദേശവാസികള്‍ വടികളുമായി സംഘടിച്ച് നില്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















