Sub Lead

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും

സാഹചര്യം വിലയിരുത്തിക്കൊണ്ട് നവംബറില്‍ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും
X

ബംഗളൂരു: കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ വീണ്ടും തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. . മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളജുകളാണ് തുറക്കുക. കോളജുകള്‍ തുറന്നാലും വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളജുകളില്‍ ഹാജരായി ക്ലാസ്സുകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളജില്‍ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാര്‍ഥികളുടെ ആകെ എണ്ണത്തിന്റെ അനുപാതത്തില്‍ തീരുമാനിക്കാം.

സാഹചര്യം വിലയിരുത്തിക്കൊണ്ട് നവംബറില്‍ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളേജുകള്‍ക്കും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ പറഞ്ഞു.

സംസ്ഥാനത്ത് സജീവമായ കൊവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. ഇന്നലെ വരെ തുടര്‍ച്ചയായ എട്ടാം ദിവസവും പുതിയ കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി ആയവരുടെ എണ്ണമാണ് ഉള്ളത്. നിലവില്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് 10,700 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it